MXT IDEAL FINSERV
ആശ്രയ ബിസിനസ്സ് സൊല്യൂഷൻസ് എന്ന സ്ഥാപനം ഇൻകോർപറേറ്റ് ചെയ്തതാണ് ഐഡിയൽ ഫിൻസേർവ് എന്ന LLP. പുതിയ സംരംഭകർക്ക് ഇൻകോർപ്പറേഷൻ, ഫണ്ട് റൈസിംഗ് മുതൽ Internal Administration Module, ബ്രാൻഡിംഗ്, മാർക്കറ്റിങ്, ഉൾപ്പടെ കൃത്യമായി ഗൈഡൻസ് നൽകുകയും ഇൻവെസ്റ്റ്മെന്റ് കൺസൾട്ടൻസി, ഫീസിബിലിറ്റി സ്റ്റഡി എന്നീ സർവീസുകൾ വരെ ചെയ്തുകൊടുക്കുന്ന സ്ഥാപനമാണിത്. സാധാരണക്കാർക്ക് മാസ ശമ്പളത്തിൽനിന്നു ഒരു സംഖ്യ ഇൻവെസ്റ്റ് ചെയ്തു ഒരു വരുമാനം ഉണ്ടാക്കാൻ കൂടി ഐഡിയൽ ഫിൻസേർവ് അവസരം ഒരുക്കിയിരിക്കുന്നു.
ചെറുതെങ്കിലും സുരക്ഷിതവും ലാഭകരവുമായ ഒരു നിക്ഷേപമുണ്ടാകുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. വരുമാനത്തിന്റെ ധാർമികത ഇല്ലായ്മയും നിക്ഷേപത്തിന്റെ സുരക്ഷിതത്വം ഇല്ലായ്മയും പലപ്പോഴും നിക്ഷേപ പദ്ധതികളിൽ നിന്ന് നമ്മെ അകറ്റി നിർത്തുന്നു.
ഐഡിയൽ ഫിൻസർവ് നിങ്ങളുടെ നിക്ഷേപങ്ങളെ സ്വീകരിച്ച് ധർമബോധത്തിന് വിരുദ്ധമാകാതെ ലാഭനഷ്ടങ്ങളിൽ തുല്യ പങ്കാളിയാക്കുന്ന പദ്ധതിയാണ്. ചെറിയ തുകകൾ നിക്ഷേപിച്ച് വലിയ ബിസിനസ് പ്രൊജക്ടുകളുടെ ഭാഗമാകാനുള്ള അവസരം ഐഡിയൽ ഫിൻസർവ് ഒരുക്കുന്നു.
സ്വന്തമായി ബിസിനസുകൾ സ്ഥാപിച്ച് നടത്തുന്നതിന് പുറമെ മീഡിയം റിസ്കിൽ റൺ ചെയ്യുന്ന ബിസിനസുകളെ ഫണ്ടും കൺസൾട്ടൻസിയും നൽകി പ്രൊമോട്ട് ചെയ്യുക കൂടി ചെയ്യുന്ന ഒരു എൽ എൽ പിയാണ് ഐഡിയൽ ഫിൻസർവ്. മറ്റു ബിസിനസുകളെ ഏറ്റെടുക്കുന്നതിലുപരി സ്വന്തമായി ബിസിനസുകൾ സ്ഥാപിച്ച് നടത്തുന്നതിന് തന്നെയായിരിക്കും ഐഡിയൽ ഫിൻസർവ് എൽ എൽപിയുടെ പ്രഥമ പരിഗണന.
നിക്ഷേപിച്ച തുകയ്ക്ക് ബിസിനസിൽ നിന്ന് ആറ് മാസത്തിനകം റിട്ടേൺ ( റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റ്) കിട്ടി തുടങ്ങുന്ന സ്വഭാവത്തിലുള്ള ബിസിനസുകൾ മാത്രമേ ഐഡിയൽ ഫിൻസർവ് ഏറ്റെടുക്കുകയുള്ളൂ. നിക്ഷേപിച്ച തുക ചുരുങ്ങിയത് മൂന്ന് വർഷത്തിനുള്ളിലെങ്കിലും ലാഭമിനത്തിൽ കിട്ടിയിരിക്കണമെന്നതും ( റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെന്റ്) ഐഡിയൽ ഫിൻസർവ് ഒരു ബിസിനസിനെ പ്രൊമോട്ട് ചെയ്യണമെങ്കിലുള്ള പരിഗണനയാണ്. ഇത്തരം നിബന്ധനകൾ വയ്ക്കുന്നതിലൂടെ ഐഡിയൽ ഫിൻസർവിൽ നിക്ഷേപം നടത്തുന്നവർക്ക് വേഗത്തിൽ തന്നെ ലാഭവിഹിതം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താനാകും.
ഇത്തരത്തിൽ നിലവിൽ നാല് മികച്ച സംരംഭങ്ങളാണ് ഐഡിയൽ ഫിൻസർവിന് കീഴിൽ റൺ ചെയ്ത് കൊണ്ടിരിക്കുന്നത്
BOARD OF DIRECTORS
Sayyid Sabiq Ali Shihab Thangal
CHAIRMAN
Usthad Hamza Faizy Haithamy
Advisory Director
Muhammed Salaudheen Yamani
Managing Director
Hadif Sharafi
Financial Director
Shaheer Ahmad
Finance Advisory Director
Shafeeq Kizhisseri
Technical Director
Suhail Kidangayam
Operations Director
IDEAL BUSINESS POLICY
ഐഡിയൽ ഫിൻസർവ് ബിസിനസുകളെ 4 ലേബലുകൾ ഉപയോഗിച്ച് തരംതിരിക്കുന്നു.
-
വെരി ലോ റിസ്ക് :-
ഫിക്സഡ് ഡെപ്പോസിറ്റ്, മണി മാർക്കറ്റ് ഇൻവെസ്റ്റ്മെന്റ് തുടങ്ങിയ ബിസിനസുകളാണ് ഈ കാറ്റഗറിയിൽ പെടുന്നത്. ഇത്തരം ബിസിനസുകൾ ഐഡിയൽ ഫിൻസർവ് നേരിട്ട് നടത്തുകയോ ഏറ്റെടുത്ത് നടത്തുകയോ ചെയ്യുന്നില്ല.
-
ഹൈ റിസ്ക്
ലീവറേജ് കമ്പനികൾ, ക്രിപ്റ്റോ ട്രേഡിംഗ് തുടങ്ങിയ ബിസിനസുകൾ. ഇത്തരം ബിസിനസുകളിൽ നിന്നും ഐഡിയൽ ഫിൻസർവ് വിട്ടു നിൽക്കുന്നു.
4) മീഡിയം റിസ്ക്
-
മീഡിയം റിസ്ക്
ഇക്വിറ്റി നിക്ഷേപങ്ങൾ, കമ്പനി പ്രൊജക്ടുകളിലെ നിക്ഷേപങ്ങൾ തുടങ്ങിയവ.
-
ലോ റിസ്ക്
റിയൽ എസ്റ്റേറ്റ്, ഗോൾഡ് പോലുള്ള ബിസിനസുകളാണിവ.
ഇതിൽ മീഡിയം, ലോ റിസ്കിൽ റൺ ചെയ്യാവുന്ന ബിസിനസുകളെയാണ് ഐഡിയൽ ഫിൻസർവ് നേരിട്ട് നടത്തുകയോ ഫണ്ട് ചെയ്യുകയോ ഉള്ളൂ. മികച്ച മാർക്കറ്റ് വിദഗ്ധരെ ഉപയോഗിച്ച് ബിസിനസിന്റെ വളർച്ചാസാധ്യത പഠന വിധേയമാക്കിയ ശേഷം മാത്രമേ ഐഡിയൽ ഫിൻസർവ് ഒരു ബിസിനസ് പ്രൊജക്ട് ഏറ്റെടുക്കുയോ ഫണ്ടിംഗ് ചെയ്യുകയോ ഉള്ളൂ. ബിസിനസിന്റെ ധാർമിക-നിയമ വശങ്ങളും കൃത്യമാണെന്ന് ഉറപ്പ് വരുത്താൻ ഐഡിയൽ ഫിൻസർവ് ബദ്ധശ്രദ്ധരാണ്.
ഐഡിയൽ ഫിൻസർവ് നേരിട്ട് നടത്തുന്നതല്ലാത്ത ബിസിനസുകളെ നിരന്തരം മോണിറ്ററിങ് നടത്തി രാജ്യ നിയമങ്ങൾക്കോ ധാർമികതയ്ക്കോ നിരക്കാത്ത വ്യവഹാരങ്ങളിൽ ഏർപ്പെടുന്നതായി കണ്ടാൽ അത്തരം ബിസിനസുകളിൽ നിന്ന് നിക്ഷേപങ്ങൾക്ക് കോട്ടം തട്ടാത്ത രീതിയിൽ ഐഡിയൽ ഫിൻസർവ് തങ്ങളുടെ നിക്ഷേപം നിയമപരമായി തന്നെ പിൻവലിക്കുന്നതാണ്.
ഐഡിയൽ ഫിൻസർവിൽ 3000 രൂപ രജിസ്ട്രേഷൻ ഫീ ഉൾപ്പെടെ ചുരുങ്ങിയത് 5000 രൂപ മുതൽ നിക്ഷേപങ്ങൾ ആരംഭിക്കുന്നു. ഉപയോക്താവിന് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒരു വെബ്സൈറ്റ് വഴി ഐഡിയൽ ഫിൻസർവിന് കീഴിലെ മുഴുവൻ ബിസിനസുകളെയും നിക്ഷേപം നടത്തുന്ന ഓരോ പാർട്ണർക്കും കൃത്യമായി മോണിറ്ററിങ് നടത്താനുള്ള അവസരമുണ്ട്. സ്ഥാപനത്തിന്റെ വളർച്ചയെ പാർട്ണർമാർക്ക് എളുപ്പത്തിൽ മനസിലാക്കാവുന്ന വിധത്തിൽ വളരെ സുതാര്യമാണ് ഐഡിയൽ ഫിൻസർവ് ഇൻവെസ്റ്റ് മാനേജ്മെന്റ് വെബ്സൈറ്റ്.
നിങ്ങളുടെ സ്ഥിര വരുമാനത്തിനൊപ്പം ഒരു അധിക വരുമാനം നിങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്ക് സഹായകമാകും. വളരുന്ന ലോകത്തെ മാറി വരുന്ന സാഹചര്യങ്ങളിൽ തൊഴിൽ വരുമാനത്തിനപ്പുറം ഒരു നിക്ഷേപം നൽകുന്ന സുരക്ഷിതത്വം ആണ് നിങ്ങളാഗ്രഹിയ്ക്കുന്നതെങ്കിൽ അതിനവസരമൊരുക്കാൻ ഐഡിയൽ ഫിൻസർവ് നിങ്ങളെ സഹായിക്കാം.